മറ്റം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ 11-ാമത് കുടുംബ സംഗമവും, അവാര്‍ഡ് വിതരണവും നടന്നു.മറ്റം കരിസ്മ പാലസില്‍ നടന്ന ചടങ്ങ് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു എം.ഫാസ് പ്രസിഡണ്ട് വി.എ കൊച്ചു ലാസര്‍ അധ്യക്ഷനായി. പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ എം. ആര്‍ വര്‍ഗ്ഗീസ് അനുശോചന പ്രമേയം അവരിപ്പിച്ചു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് മുഖ്യാതിഥിയായി. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ. നാരായണന്‍ മാസ്റ്റര്‍ ഗ്രാമ പഞ്ചായത്തംഗം സിമി സ്റ്റെല്‍സണ്‍, എംഫാസ് സെക്രട്ടറി വി.സി. ഗ്ലാഡ്‌റേ ജോണ്‍, ട്രഷറര്‍ കെ.എല്‍. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. പഠന- കല – കായിക – സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള എം. ഫാസിന്റെ അവാര്‍ഡ്,അപ്പു ആളൂരിന്, എം.എല്‍.എ സമ്മാനിച്ചു. അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സംസ്ഥാന-ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ നേടിയവരെയും ചടങ്ങില്‍ ആദരിച്ചു. യുവ നര്‍ത്തകി ഐശ്വത്യ ലക്ഷ്മിയും സംഘവും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ആനന്ദന്‍ ഗുരുക്കളുടെ നേതൃത്വല്‍ പി.കെ. ബി കളരി സംഘം അവനരിപ്പിച്ച കളരിപ്പയറ്റും, ചടങ്ങിന്റെ അരങ്ങേറി. എം ഫാസ് അംഗങ്ങളുടെയും കുടുംബംഗങ്ങളുടെയും വിവിധ കലാപരിപാടികളുടെ അവരണവും നടന്നു.



