പെരുമണ്ണ് സ്വദേശി ചൂണ്ടല്‍ വീട്ടില്‍ ജോണി ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഇദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയും, പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയും ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെ പെരുമണ്ണ് പാടത്ത് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേന ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തി മൃതദേഹം പാടത്തെ വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്തു. പിന്നീട് കുന്നംകുളം ഹനീഫാസ് ക്ലിനിക് ആംബുലന്‍സ് പ്രവര്‍ത്തകര്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



