പെങ്ങാമുക്ക് ബ്രദറണ്‍ സഭ സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. ഇതിന്റെ ഭാഗമായ സ്ത്രോത്ര യോഗം ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ നടക്കുന്ന വാര്‍ഷികയോഗത്തില്‍ പ്രമുഖ പ്രഭാഷകന്‍ ഇവാഞ്ചലിസ്റ്റ്
ചാണ്ടപിള്ള ഫിലിപ്പ് സന്ദേശം നല്‍കും. തൃശ്ശൂര്‍ ഫേവറേറ്റ് മെലഡി ഗാനശുശ്രൂഷ നടത്തും. ശനി, ഞായര്‍ ദിവസങ്ങളിലായി വൈകീട്ട് 6.30ന് സഭാ അങ്കണത്തില്‍ ദ്വിദിന സുവിശേഷയോഗവും നടക്കും. ഞായറാഴ്ച സ്നാനശുശ്രൂഷയും,സംയുക്ത ആരാധനയും, സ്നേഹവിരുന്നും ഉണ്ടാകും.സഭാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
Home Bureaus Perumpilavu പെങ്ങാമുക്ക് ബ്രദറണ്‍ സഭ സുവര്‍ണ്ണജൂബിലിയുടെ നിറവില്‍ ; സ്തോത്ര യോഗം ശനിയാഴ്ച



