വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കളേഴ്‌സ് ഡേ ആഘോഷിച്ചു. വിവിധ നിറങ്ങളുടെ പ്രാധാന്യവും പ്രത്യേകതകളും പരിചയപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. നിറപ്പകിട്ടാര്‍ന്ന വേഷങ്ങളണിഞ്ഞെത്തിയ കുരുന്നുകള്‍ വിവിധ നിറങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു. നിറങ്ങളുടെ ലോകത്തെക്കുറിച്ച് കുട്ടികള്‍ക്ക് അറിവും ആസ്വാദനവും പകരുന്ന തരത്തിലായിരുന്നു ദിനാചരണം സംഘടിപ്പിച്ചത്. കുട്ടികളുടെ സര്‍ഗാത്മകതയും ആത്മവിശ്വാസവും പ്രകടമാക്കുന്ന മനോഹരമായ അനുഭവമായി കളേഴ്‌സ് ഡേ മാറി. സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ ഒ .ഐ.സി , പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് , വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ സീമ പോള്‍, കെ.വി സരിത എന്നിവര്‍ നേതൃത്വം നല്‍കി.



