28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Punnayurkulam തെരുവുനായ് ശല്യം രൂക്ഷം ; പ്രദേശവാസികള്‍ ആശങ്കയില്‍

തെരുവുനായ് ശല്യം രൂക്ഷം ; പ്രദേശവാസികള്‍ ആശങ്കയില്‍

 

പുന്നയൂര്‍ക്കുളം മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പ്രദേശവാസികള്‍ ആശങ്കയില്‍. പ്രദേശത്ത് ചുറ്റിത്തിരിയുന്ന നായകള്‍ മനുഷ്യര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയാകുകയാണ്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കു നേരെ ചാടിയിരുന്ന നായകള്‍ അടുത്തിടെ നിരവധി അപകടങ്ങള്‍ക്കും വഴിവെച്ചു. പൂഴിക്കള, ആല്‍ത്തറ, ആറ്റുപുറം, പരൂര്‍, പനന്തറ എന്നിവിടങ്ങളിലാണു തെരുവുനായ ശല്യം രൂക്ഷമായിട്ടുള്ളത്. മാലിന്യങ്ങളും മറ്റും അവശിഷ്ടങ്ങള്‍ പൊതുനിരത്തിലും പൊന്തക്കാടുകളിലും തള്ളുന്നതാണ് നായ്ക്കള്‍ പൊതുനിരത്തില്‍ വിഹരിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ ഇടറോഡുകളിലേക്ക് കടന്നാല്‍ ഏതു സമയവും നായ്ക്കളുടെ ആക്രമണം ഉണ്ടായേക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രഭാതസവാരിക്കിറങ്ങുന്നവരും നായ്ക്കളെ ഭയന്നാണ് സഞ്ചരിക്കുന്നത്. തെരുവ് നായ് ശല്യം ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ADVERTISEMENT
error: Content is protected !!