മൂക്കുതല പി.ചിത്രന് നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൊന്നാനി കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എം റുബീന ലഹരിക്കെതിരായ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.കെ. ജീന, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് പി.ജി. രാജി, സ്റ്റാഫ് സെക്രട്ടറി ടി.കെ. ജയദേവ്, എസ്.ആര്.ജി. കണ്‍വീനര്‍ പി.കെ. ശശികുമാര്‍, സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീം കൗണ്‍സിലര്‍ മീനാംബിക എന്നിവര്‍ സംസാരിച്ചു. ജെ.ആര്.സി. കൗണ്‍സിലന്മാരായ പി.എന്‍. ബീന സ്വാഗതവും എസ്. ജ്യോതി നന്ദിയും പറഞ്ഞു



