28.2 C
Kunnamkulam
Thursday, July 30, 2026
Home National ഡല്‍ഹിയിലെ പൊലീസ് അതിക്രമം, അയോധ്യ സംഭാവന കൊള്ള: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

ഡല്‍ഹിയിലെ പൊലീസ് അതിക്രമം, അയോധ്യ സംഭാവന കൊള്ള: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

ഡല്‍ഹിയില്‍ വിദ്യാർഥികൾക്കു നേരെയുണ്ടായ പൊലീസ്‌ നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്ന് പ്രക്ഷുബ്ധമായേക്കും. വെടിവയ്ക്കാൻ നിർദേശം നൽകിയത് അമിത് ഷാ ആണെന്നും മന്ത്രി സ്ഥാനം രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യ സംഭാവന കൊള്ള ഇരു സഭയിലും ഉന്നയിക്കാൻ സമാജ് വാദി പാർട്ടിയും തീരുമാനിച്ചിട്ടുണ്ട്.

പാർലമെന്റിലെ ഇന്നത്തെ പ്രതിപക്ഷ നിലപാട് തീരുമാനിക്കാൻ രാവിലെ ഇന്ത്യ സഖ്യ നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എകെജി ഭവനിൽ കയറി എസ്‌എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പൊലീസ്‌ നടപടിയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അതേസമയം, സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാനുള്ള ബിൽ ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . സഭ സമ്മേളനത്തിന്റെ ആദ്യ ദിനം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!