27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Guruvayur ഫിറ്റ്‌നസും മറ്റു രേഖകളും ഇല്ലാതെ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയിരുന്ന വാഹനങ്ങള്‍ പിടികൂടി

ഫിറ്റ്‌നസും മറ്റു രേഖകളും ഇല്ലാതെ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയിരുന്ന വാഹനങ്ങള്‍ പിടികൂടി

126

ഫിറ്റ്‌നസോ മറ്റ് ആവശ്യമായ രേഖകളോ ഇല്ലാതെ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയിരുന്നു രണ്ടു സ്വകാര്യ വാഹനങ്ങള്‍ ഗുരുവായൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയിരുന്ന വാഹനങ്ങളാണ് പിടികൂടിയത്. രണ്ടു വാഹനങ്ങള്‍ക്കും ഫിറ്റ്‌നസിന് പുറമേ ഇന്‍ഷുറന്‍സ്, ടാക്‌സ്, പെര്‍മിറ്റ് എന്നിവയും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു വാഹനത്തിന് 27,500 രൂപയും മറ്റു വാഹനത്തിന് 8,000 രൂപയും പിഴ ചുമത്തി. ഡ്രൈവര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. രണ്ടു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി ജോയിന്റ് ആര്‍ടിഒ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശം പാലിക്കാത്തതിന് സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!