പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്നു. ജനാധിപത്യ രീതിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പില്‍ സ്‌കൂള്‍ ഹെഡ് ബോയ് ആയി മിയാസ് മുസ്തഫയും, ഹെഡ് ഗേള്‍ ആയി നൈമ ഖത്തൂനും തെരഞ്ഞെടുക്കപ്പെട്ടു. സെക്കന്‍ഡറി വിഭാഗത്തെ നയിക്കുന്നതിനായി ഇഷാന്‍ മുഹമ്മദും, സയാ സഖറിയയും വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യത്തിന്റെ ലക്ഷ്യവും നേതൃപാടവവും കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച തിരഞ്ഞെടുപ്പിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജിത റസാക്ക്, സെക്കന്‍ഡറി വിഭാഗം ജൂനിയര്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ രവ്യ എന്നിവര്‍ നേതൃത്വം വഹിച്ചു. അന്‍സാര്‍ സ്‌കൂളിലെ എ.ടി.എല്‍ ലാബ് വഴി വിദ്യാര്‍ത്ഥികള്‍ തന്നെ സ്വന്തമായി നിര്‍മ്മിച്ച വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചായിരുന്നു ക്യാമ്പസില്‍ വോട്ടെടുപ്പ് നടത്തിയിരുന്നത്.



