32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Chavakkad പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന് മൂന്ന് വര്‍ഷം കഠിനതടവ്

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന് മൂന്ന് വര്‍ഷം കഠിനതടവ്

57

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന് മൂന്ന് വര്‍ഷം കഠിനതടവും,50,000 രൂപ പിഴയും ശിക്ഷ. കാസര്‍ഗോഡ് മടിക്കൈ സ്വദേശി 24 വയസ്സുള്ള മുഹമ്മദ് സജീറിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് സുരേഷ് കുമാര്‍ ശിക്ഷിച്ചത്. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ നല്‍കിയ പരാതിയില്‍ വാടാനപ്പിള്ളി എസ്.ഐ. വിവേക് നാരായണന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍.എസ് തുടരന്വേഷണം നടത്തി അന്വേഷണം പൂര്‍ത്തിയാക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സിജു മുട്ടത്ത്, അഡ്വ.സി.നിഷ എന്നിവര്‍ ഹാജരായി.

 

ADVERTISEMENT
error: Content is protected !!