26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery ‘കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍’; സെമിനാര്‍ സംഘടിപ്പിച്ചു

‘കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍’; സെമിനാര്‍ സംഘടിപ്പിച്ചു

സിപിഎം തൈക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിന് നമ്മുടെ മേഖല കാര്‍ബണ്‍ ന്യൂട്രല്‍ ആകേണ്ടത് അനിവാര്യമാണന്നും നാളെക്കായി ഭൂമിയെ സംരക്ഷിക്കണമെന്നും എം.എല്‍.എ സൂചിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അശോക ഉദ്യാനത്തില്‍ തൈ നടീല്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി ഹരിദാസും ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി വഴിയോരങ്ങളില്‍ മാവുകള്‍ നടീല്‍, മണലൂര്‍ ഏരിയ സെക്രട്ടറി പി എ രമേശനും നിര്‍വഹിച്ചു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.ജെ ബേബി അധ്യക്ഷനായി. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ പി ജി സുബിദാസ്, എം.എ ഷാജി, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ സി.കെ സദാനന്ദന്‍, ടി.ഇ ജെയിംസ്, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ ബിന്ദു അജിത് കുമാര്‍, രജിത സുധീഷ്, ജാബിറ ഷിഹാസ് എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി തൈക്കാട് മേഖലയില്‍ 5 അശോക ഉദ്യാനങ്ങള്‍ ആരംഭിക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!