ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ കുന്നംകുളം മേഖല വാര്‍ഷിക സമ്മേളനവും, കുടുംബസംഗമവും ശനിയാഴ്ച (08.08.26) ചൊവ്വന്നൂര്‍ കല്ലഴികുന്ന് കെ.ആര്‍.നാരായണന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോഷി ഇമ്മട്ടി ഉദ്ഘാടനം ചെയ്യും. സി.ആര്‍.സുരേഷ് ബാബു
മുഖ്യാതിഥിയായി പങ്കെടുക്കും. മേഖല പ്രസിഡന്റ് എന്‍.എ. ഷിഹാബ് അധ്യക്ഷനാകും. വിദ്യാഭ്യാസ പുരസ്‌കാരദാനം ജില്ലാ പ്രസിഡന്റ് പി.സി.ഹൈദ്രോസും, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ജില്ലാ സെക്രട്ടറി ടി.ആര്‍.സുഖില്‍ദാസും നിര്‍വ്വഹിക്കും. സ്‌നേഹസ്പര്‍ശം കൂപ്പണ്‍ സമ്മാനദാനം ജില്ല ട്രഷറര്‍ ടോമി നിര്‍വ്വഹിക്കും. നവദമ്പതികളെ ആദരിക്കല്‍, വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും. മേഖല സെക്രട്ടറി കെ.കെ.വിജയന്‍, ട്രഷറര്‍ ഉക്ക്രുകുട്ടി, സംസ്ഥാനകമ്മറ്റിയംഗം സാബു തൃപ്രയാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ആഷിക്ക് കിഴൂര്‍, ജില്ലാകമ്മറ്റിയംഗം ടി.എന്‍.സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Home Bureaus Kunnamkulam ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ കുന്നംകുളം മേഖല വാര്‍ഷിക സമ്മേളനവും, കുടുംബസംഗമവും ശനിയാഴ്ച ചൊവ്വന്നൂരില്‍


