29 C
Kunnamkulam
Monday, September 21, 2026
Home Bureaus Punnayurkulam ഭക്തിനിര്‍ഭരമായ സമൂഹ സിയാറത്തോടെ പുത്തന്‍പള്ളി ആണ്ട് നേര്‍ച്ചക്ക് തുടക്കമായി

ഭക്തിനിര്‍ഭരമായ സമൂഹ സിയാറത്തോടെ പുത്തന്‍പള്ളി ആണ്ട് നേര്‍ച്ചക്ക് തുടക്കമായി

132

ഭക്തിനിര്‍ഭരമായ സമൂഹ സിയാറത്തോടെ പുത്തന്‍പള്ളി ആണ്ട് നേര്‍ച്ചക്ക് തുടക്കമായി. ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ഗുരുവന്ദ്യരും നൂണക്കടവില്‍ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ ശൈഖ് സൈനുദ്ധീന്‍ റംലി അവര്‍കളുടെ ഖബര്‍ സിയാറത്തോടെ 116-ാമത് നേര്‍ച്ചക്കാണ് തുടക്കമായത്. മഹല്ല് ഖത്തീബ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി നേതൃത്വം നല്‍കി. തുടര്‍ന്ന് സമീപ ദര്‍ഗകളിലും കൂട്ട സിയാറത്തിന് ശേഷം പുത്തന്‍പള്ളി മഖാമില്‍ സമാപിച്ചു. ഹാഫിള് അബ്ദുല്‍ ബാരി ദാരിമി, ഹാഫിള് സിദ്ധീഖ് ലത്തീഫി, സൈനു തെക്കേപ്പുറം, സൈഫുദ്ധീന്‍ കപ്പത്തയില്‍, അമീന്‍ പുലിയഞ്ഞാലില്‍, ഗുല്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഉത്ഘാടന സമ്മേളനം, സനദ് ദാന സംഗമം എന്നിവ നടന്നു.

ADVERTISEMENT
error: Content is protected !!