24.3 C
Kunnamkulam
Friday, August 7, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ബസ്റ്റാന്‍ഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ ബിജെപിയുടെ ശയന പ്രദക്ഷിണം

ഗുരുവായൂര്‍ ബസ്റ്റാന്‍ഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ ബിജെപിയുടെ ശയന പ്രദക്ഷിണം

22

ഗുരുവായൂര്‍ ബസ്റ്റാന്‍ഡ് നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാകാനായി ബിജെപി പ്രവര്‍ത്തകര്‍ ശയന പ്രദക്ഷിണം നടത്തി. മഞ്ജുളാലിന് മുന്നില്‍ നിന്ന് നഗരസഭ ഓഫീസിലേക്കായിരുന്നു ശയനപ്രദക്ഷിണം നടത്തിയത്. മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, ജനറല്‍ സെക്രട്ടറി സുജയന്‍ മാമ്പുള്ളി, വൈസ് പ്രസിഡന്റുമാരായ മനീഷ് കുളങ്ങര, കെ.സി. രാജു തുടങ്ങീ 10 പേരാണ് റോഡിലൂടെ ശയന പ്രദക്ഷിണം നടത്തിയത്. നഗരസഭ ഓഫീസിനു മുന്നില്‍ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ പൊതുയോഗം ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ഏരിയ ജനറല്‍ സെക്രട്ടറി ദിലീപ് ഘോഷ് അധ്യക്ഷത വഹിച്ചു. പൂക്കോട് ഏരിയ പ്രസിഡന്റ് ജിതീഷ് കാവീട്, ജനറല്‍ സെക്രട്ടറി ജിതിന്‍ മരയ്ക്കാത്ത്, പ്രസന്നന്‍ വലിയപറമ്പില്‍, ജിഷാദ് ശിവന്‍, ജിതീഷ് കാവീട്, സൂരജ് താമരയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!