29 C
Kunnamkulam
Monday, September 21, 2026
Home Bureaus Punnayurkulam ഉമൈ മുഹമ്മദിന്റെ ‘നിഴല്‍ നിറങ്ങള്‍’ പ്രകാശനം ചെയ്തു

ഉമൈ മുഹമ്മദിന്റെ ‘നിഴല്‍ നിറങ്ങള്‍’ പ്രകാശനം ചെയ്തു

24

മലയാളത്തിലെ പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയയായ ഉമൈ മുഹമ്മദിന്റെ ‘നിഴല്‍ നിറങ്ങള്‍’ പ്രകാശനം ചെയ്തു.പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ കമലാ സുരയ്യ സാംസ്‌കാരിക സമുച്ചയത്തില്‍ എഴുത്തുകാരി അപര്‍ണ ആരുഷി പ്രകാശനം നിര്‍വഹിച്ചു. .എഴുത്തുകാരായ വിജി ആദര്‍ശ്, ജിത്തു നായര്‍ തുടങ്ങിയവര്‍ പുസ്തകം ഏറ്റുവാങ്ങി. പുന്നയൂര്‍ക്കുളം സാഹിത്യ സമിതി പ്രസിഡണ്ട് അറക്കല്‍ ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു ശ്രീദേവി നമ്പ്രാണത്ത് പുസ്തക പരിചയം നടത്തി. സാഹിത്യ സമിതി ജനറല്‍ കണ്‍വീനര്‍ കെ ബി സുകുമാരന്‍ ആമുഖ പ്രഭാഷണം നടത്തി. നീതു ഫിറോസ്, റാഹില ഷക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!