കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനായി അകതിയൂര്‍ കലശമല ചിറയില്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.വാവു ദിവസമായ ബുധനാഴ്ച്ച രാവിലെ 4 മണി മുതല്‍ ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. മോഹനന്‍ നായര്‍ പ്രധാന കാര്‍മ്മികത്വം വഹിക്കും. ക്ഷേത്രത്തില്‍ നിത്യപൂജകള്‍ക്ക് പുറമെ പിതൃ മോക്ഷത്തിനായി തിലഹവനം, സായൂജ്യപൂജ, ഗണപതി ഹോമം, ഭഗവത് സേവ തുടങ്ങിയ പ്രത്യേക വഴിപാടുകളും നടത്തും. . ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ജസ്വീന്ദ്ര ദ്വിവേദി കാര്‍മ്മികത്വം വഹിക്കും. തര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ശശി വാസുദേവന്‍, സെക്രട്ടറി ബാലകൃഷ്ണന്‍, ഖജാന്‍ജി പ്രദീപ് എന്നിവര്‍ അടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കും.



