29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന് ആരംഭം

കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന് ആരംഭം

335

കടങ്ങോട് കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം ആരംഭിച്ചു. യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ഹരിദ്വാര്‍ മനസാ ദേവി ട്രസ്റ്റിന്റെ കാളിദാസ പുരസ്‌ക്കാര ജേതാവുമായ ടി.കെ രാജഗോപാലമേനോന്‍ ആണ് യജ്ഞാചാര്യന്‍. മേല്‍ശാന്തി കാരുമുക്ക് പ്രകാശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം പ്രകാശനം ചെയ്തു. യജ്ഞവേദിയില്‍ നെല്‍പ്പറ, അരി, അവില്‍, മലര്‍, ശര്‍ക്കര, പഞ്ചസാര, നാളികേരം, നാണയം എന്നീ പറ വഴിപാടുകള്‍ നടന്നു. ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ പി.ടി സുരേന്ദ്രന്‍, എം.സുരേഷ്, പി.ബി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന യജ്ഞം ആഗസ്റ്റ് 16ന് സമാപിക്കും.

 

ADVERTISEMENT
error: Content is protected !!