28.1 C
Kunnamkulam
Sunday, August 9, 2026
Home Bureaus Erumapetty വന്‍ എംഡിഎംഎ വേട്ട ; 150 ഗ്രാം ലഹരിമരുന്നുമായി കുന്നംകുളം സ്വദേശി പിടിയില്‍

വന്‍ എംഡിഎംഎ വേട്ട ; 150 ഗ്രാം ലഹരിമരുന്നുമായി കുന്നംകുളം സ്വദേശി പിടിയില്‍

115

വടക്കാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ട; കുന്നംകുളം സ്വദേശി 150 ഗ്രാം ലഹരിമരുന്നുമായി പിടിയില്‍. വടക്കാഞ്ചേരിയില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ്, കുന്നംകുളം ചെറുവത്താണി ആലത്തൂര്‍ സ്വദേശി ശരത്തില്‍ നിന്ന് 150 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തത്. സംസ്ഥാനത്ത് പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. വോള്‍വോ ബസ്സില്‍ രഹസ്യമായി കടത്താന്‍ ശ്രമിച്ച ലഹരിമരുന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. മേഖലയിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു. നിലവില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഈ ലഹരിമരുന്ന് കടക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

 

ADVERTISEMENT
error: Content is protected !!