സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പ്രളയബാധിത പ്രദേശങ്ങളിലേക്ക് സഹായവുമായി ബിജെപി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ വാഹനം പുറപ്പെട്ടു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങള്‍, അരി, പലചരക്ക് സാധനങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ശുചീകരണ സാമഗ്രികള്‍ ഉള്‍പ്പെടെ ഒരു ലോറി സാധനങ്ങളാണ് ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്റെ നേതൃത്വത്തില്‍ സഹായമെത്തിക്കുന്നത്. ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ ജന. സെക്രട്ടറി കെ എസ് രാജേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. മണ്ഡലം, പഞ്ചായത്ത്, ഏരിയാ ഭാരവാഹികള്‍ എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പൊന്‍കുന്നം പ്രദേശത്തേക്ക് കയറ്റി അയച്ച സാധനങ്ങള്‍ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ റോയ് ചാക്കോ ഏറ്റുവാങ്ങി. ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എംഎന്‍ സുനീഷ്, ജന സെക്രട്ടറി അരുണ്‍ ഗഗനന്‍, റ്റി ഡി പ്രനില്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.



