ചെറുവത്താണി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി ബുധനാഴ്ച നടക്കും. പുലര്‍ച്ചെ മൂന്നിന് ചടങ്ങുകള്‍ തുടങ്ങും. തിലഹോമവും ഉണ്ടാകും. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുള്ള സ്ഥിരം മണ്ഡപത്തിലാണ് ബലി തര്‍പ്പണം നടക്കുക. ക്ഷേത്രത്തില്‍ വിശഷാല്‍ പൂജകള്‍, ഗണപതി ഹോമം എന്നിവയുമുണ്ടാകും.



