25.9 C
Kunnamkulam
Sunday, August 9, 2026
Home Bureaus Guruvayur അര്‍ഹരായ ഹൈന്ദവ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യം ഉറപ്പാക്കണം ; കെ. സുരേന്ദ്രന്‍

അര്‍ഹരായ ഹൈന്ദവ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യം ഉറപ്പാക്കണം ; കെ. സുരേന്ദ്രന്‍

14

ഭരണഘടന അനുശാസിക്കുന്ന സംവരണാവകാശം അര്‍ഹരായ ഹൈന്ദവ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉത്തരവാദിത്വമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണം ഭരണഘടനാപരമായ അവകാശമാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് തുല്യാവസരം ഉറപ്പാക്കുന്നതിനാണ് ഭരണഘടന സംവരണ സംവിധാനത്തിന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് എത്താത്ത സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ സമുദായ സൗഹൃദ വേദി സംസ്ഥാന അധ്യക്ഷന്‍ ഡോ. പാച്ചല്ലൂര്‍ അശോകന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. പയ്യന്നൂര്‍ ഷാജി, സ്വാഗത സംഘം ചെയര്‍മാന്‍ ഏങ്ങണ്ടിയൂര്‍ പ്രദീപ് പണിക്കര്‍, സംസ്ഥാന ഭാരവാഹികളായ ജഗതി രാജന്‍, ടി.പി.പ്രേംകുമാര്‍, സി. വിശ്വമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!