28.1 C
Kunnamkulam
Sunday, August 9, 2026
Home Bureaus Punnayurkulam വ്യാപാരി ദിനം ; വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് പെരുമ്പടപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി

വ്യാപാരി ദിനം ; വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് പെരുമ്പടപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി

10

പെരുമ്പടപ്പ് പുത്തന്‍പള്ളി ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് വ്യാപാരി ദിനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
വ്യാപാരികളുടെ കൂട്ടായ്മയും സൗഹൃദവും സാമൂഹിക പ്രതിബദ്ധതയും വിളിച്ചോതിയ പരിപാടികളായിരുന്നു വ്യാപാര ദിനത്തില്‍ നടത്തിയത്. മുതിര്‍ന്ന വ്യാപാരി ഇബ്രാഹിം പതാക ഉയര്‍ത്തി. മധുരം പകരാം സൗഹൃദം വളര്‍ത്താം എന്ന മുദ്രാവാക്യമുയര്‍ത്തി പുത്തന്‍പള്ളി ആണ്ടുനേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികള്‍ക്കും നാട്ടുകാര്‍ക്കും വ്യാപാരികള്‍ പായസം വിതരണം ചെയ്തു. അബൂബക്കര്‍ തെക്കയില്‍ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാറിന് നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിനൊപ്പം വനിതാ വിംഗ്, യൂത്ത് വിംഗ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ യായിരുന്നു പരിപാടി നടത്തിയത്. സമിതി പ്രസിഡന്റ് എന്‍ അഷറഫ്, ജനറല്‍ സെക്രട്ടറി റംഷാദ് സൈബര്‍മീഡിയ, ട്രഷറര്‍ ആഷിക് അര്‍പ്പണ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുന്‍കാലങ്ങളില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച നേതാക്കളും പരിപാടിയില്‍ സന്നിഹിതരായി. യൂസഫ് അറഫ, റഷീദ് വിജയ്, മുസ്തഫ പാറമ്മല്‍, ആസിഫ് കേക്ക് സ്റ്റോറീസ്, സായിദ അഷറഫ്, മുഹമ്മദ് കുട്ടി ദഹബ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വനിത വിംഗ് പ്രസിഡന്റ് സുജാത മൊണാലിസ, യൂത്ത് വിംഗ് സെക്രട്ടറി മെഹ്റൂഫ് ബില്യനയര്‍, ജംഷീര്‍ മൊബൈല്‍ സ്‌പോട്ട്, സൂരേഷ് പൂങ്ങാടന്‍, ജംഷാദ് ലൗലി, മുസ്ഫര്‍ മെസ്‌കോ, റനീഷ് മര്‍ഹബ എന്നിവര്‍ പങ്കെടുത്തു

 

ADVERTISEMENT
error: Content is protected !!