25.9 C
Kunnamkulam
Sunday, August 9, 2026
Home Bureaus Kechery വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവരെ ആദരിച്ച് കോണ്‍ഗ്രസ് ചൊവ്വല്ലൂര്‍ മേഖല കമ്മിറ്റി

വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവരെ ആദരിച്ച് കോണ്‍ഗ്രസ് ചൊവ്വല്ലൂര്‍ മേഖല കമ്മിറ്റി

18

കോണ്‍ഗ്രസ് ചൊവ്വല്ലൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും, പ്രവാസി ഭാരത് സമ്മാന്‍, പ്രൈഡ് ഓഫ് ഇന്ത്യ അവാര്‍ഡ് ലഭിച്ച കെ.കെ.അഷറഫ് ഹാജിയെയും, സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ദമ്പതികളായ സിറാജ് തെന്നല്‍, റെമീന എന്നിവരെയും ആദരിക്കല്‍ ചടങ്ങും കണ്ടാണശ്ശേരി മണ്ഡലം പ്രവാസി കോണ്‍ഗ്രസ് രൂപീകരണവും നടന്നു. ചടങ്ങിന്റെ സമ്മാനദാനവും എ.ഐ.സി.സി സെക്രട്ടറി ടി എന്‍ പ്രതാപന്‍ നിര്‍വഹിച്ചു. പ്രവാസി കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് കെ.സി. കാദര്‍മോന്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാര്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി വി. വേണുഗോപാല്‍,കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെസ്റ്റാന്‍ലി, കണ്ടാണശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷാജുതരകന്‍, പ്രവാസി കോണ്‍ഗ്രസ് നേതാക്കളായ ഡേവിസ് വടക്കന്‍, ജമാല്‍ തിരുനെല്ലി, ജാബിര്‍ നാലകത്ത് പ്രാദേശിക നേതാക്കളായ കെ.വി. ഇക്ബാല്‍ പി.വി. ജെയിംസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!