മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുന്നയൂര്‍ക്കുളം ആല്‍ത്തറ യൂണിറ്റിന്റെ നേതൃത്വത്തില്‍ ദേശീയ വ്യാപാര ദിനം ആചരിച്ചു. ആല്‍ത്തറ വ്യാപാര ഭവന്‍ ഓഫീസിന് മുന്‍പില്‍ , സംഘടന ജില്ലാ വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഐ.കെ.സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുള്‍ഷുക്കൂര്‍, എ.മുഹമ്മതാലി, എന്നിവര്‍ സംസാരിച്ചു.ഭരണ സമിതി അംഗങ്ങളും മെമ്പര്‍മാരും പങ്കെടുത്തു.



