23.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Kechery ഡോ. എന്‍. ഗോപാലകൃഷ്ണന്റെ പ്രതിമാ അനാച്ഛാദനം നടന്നു

ഡോ. എന്‍. ഗോപാലകൃഷ്ണന്റെ പ്രതിമാ അനാച്ഛാദനം നടന്നു

305

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപക ഡയറക്ടറും, സാമൂഹിക-സാംസ്‌കാരിക പ്രാധാന്യമുള്ള ഗ്രന്ഥങ്ങളുടെ രചയിതാവും, പ്രശസ്ത ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എന്‍. ഗോപാലകൃഷ്ണന്റെ പ്രതിമാ അനാച്ഛാദനം നടന്നു. തിങ്കളാഴ്ച്ച രാവിലെ മഴുവഞ്ചേരി ഭാരതീയ വിദ്യാവിഹാര്‍ നാഷണല്‍ ഹെറിറ്റേജ് സെന്ററില്‍ നടന്ന ചടങ്ങിലാണ് ഡോ. എന്‍. ഗോപാലകൃഷ്ണന്റെ പൂര്‍ണ്ണകായ പ്രതിമയുടെ അനാച്ഛാദനം നടന്നത്. ഐ.സ്.ആര്‍.ഒ.യിലെ എല്‍. പി. എസ് ഡയറക്ടറായ ഡോ. എന്‍. ജയന്‍ പ്രതിമ അനാച്ഛാദനം നിര്‍വ്വഹിച്ചു നാഷണല്‍ ഹെറിറ്റേജ് മാനേജിങ്ങ് ട്രസ്റ്റി എന്‍. സി. ടി. രാജഗോപാല്‍ അധ്യക്ഷനായി.ജെ നന്ദകുമാര്‍, രാജേഷ് കുമാര്‍, മധു എസ് നായര്‍, ഡോ സി.ജി. നന്ദകുമാര്‍, ഡോ സുരേന്ദ്രനാഥ് കൈമള്‍, കെ.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.ഭാരതീയ വിദ്യാവിഹാര്‍ നാഷണല്‍ ഹെറിറ്റേജ് സെന്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭാരതീയ വിദ്യാ വിഹാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും, രക്ഷിതാക്കളും, ശാസ്ത്രമേഖലയിലെ പ്രമുഖരുമുള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിനെ, ഹരിയാന സര്‍വ്വകലാശാലയുടെ സബ് സെന്ററായി തിരഞ്ഞെടുത്തിന്റെ പ്രഖ്യാപനവും നടന്നു.

 

ADVERTISEMENT
error: Content is protected !!