26.7 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Perumpilavu കൊരട്ടിക്കര ശ്രീ വിഷ്ണു – ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് ഒരുക്കങ്ങളായി

കൊരട്ടിക്കര ശ്രീ വിഷ്ണു – ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് ഒരുക്കങ്ങളായി

120

കൊരട്ടിക്കര ശ്രീ വിഷ്ണു – ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് ഒരുക്കങ്ങളായി. അമാവാസി ദിനമായ ബുധനാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍ നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി അനില്‍കുമാര്‍ മേപ്പറബത്ത് കാര്‍മ്മീകത്ത്വം വഹിക്കും. പിതൃമോക്ഷത്തിനായുള്ള ബലിതര്‍പ്പണത്തിന് നൂറുകണക്കിന് ജനങ്ങളാണ് എത്തിച്ചേരാറുള്ളത്. കാലത്ത് 8 മണി വരെ തര്‍പ്പണം നടത്തും. അന്നേ ദിവസം ക്ഷേത്രത്തില്‍ പിതൃക്കളുടെ മോക്ഷത്തിനായി നടത്തുന്ന സായൂജ്യ പൂജ, തിലഹവനം, താമരമാല ചാര്‍ത്തല്‍, പാല്‍പ്പായസ നിവേദ്യം എന്നീ പ്രത്യേക വഴിപാടുകളും നടത്താവുന്നതാണ്. ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭരണസമിതി, മാതൃസമിതി, താല കമ്മിറ്റി എന്നിവര്‍ നേതൃത്വം നല്‍കും

 

ADVERTISEMENT
error: Content is protected !!