മണലി പുഴയിലെ മടവാക്കര കാച്ചക്കടവില്‍ അപകടത്തില്‍പ്പെട്ട് ഒഴുകിപ്പോയ കാര്‍ കണ്ടെത്തി.അപകടം നടന്ന കടവിന് 200 മീറ്റര്‍ മാറി പുഴയിലേക്ക് മറിഞ്ഞുവീണ പനയില്‍ തടഞ്ഞുനിന്ന നിലയിലായിരുന്നു. എതിര്‍വശത്തെ പുഴയോരത്ത് ചൂണ്ടയിടാന്‍ എത്തിയവരാണ് കണ്ടത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന ചാവക്കാട് മംന്ദലാംകുന്ന് സ്വദേശി സിനാന്‍ പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.ആലുവയില്‍ സ്വകാര്യ കോളേജിലെ എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിയായ സിനാന്‍ വീട്ടില്‍ നിന്ന് കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.ബുധനാഴ്ച
അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീം അഞ്ചര മണിക്കൂര്‍ തിരഞ്ഞിട്ടും കാര്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് കാര്‍ കണ്ടെത്തിയത്.



