28.4 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Chavakkad പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണം നാളെ

പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണം നാളെ

21

ചാവക്കാട് പിതൃബലിതര്‍പ്പണത്തിന് പേരുകേട്ട പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണം നാളെ നടത്തും. പുലര്‍ച്ചെ 2.30 മുതല്‍ രാവിലെ 9 വരെ നടക്കുന്ന ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ഭാരവാഹികളായ വാക്കയില്‍ വിശ്വനാഥന്‍, വിക്രമന്‍ താമരശ്ശേരി, കൊഴപ്പാട്ട് ബാലന്‍, വിനയദാസ് താമരശ്ശേരി എന്നിവര്‍ അറിയിച്ചു. പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേക സജ്ജമാക്കിയ യജ്ഞശാലയിലാണ് ബലിതര്‍പ്പണം നടക്കുക. ഒരേസമയം ആയിരം പേര്‍ക്ക് ഇരുന്ന് ബലിയിടാനുള്ള പന്തലാണ് സജ്ജമാക്കിയിട്ടുള്ളത്. ബലി തര്‍പ്പണത്തിനെത്തുന്ന 10000 പേര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കും. ജില്ലക്ക് പുറത്ത് നിന്നെത്തുന്ന വിശ്വാസികള്‍ക്ക് താമസിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് ബാരിക്കേഡുകളും ആല്‍ത്തറ ചോയ്‌സിന്റെ നേതൃത്വത്തില്‍ ക്ലോക്ക് റൂം, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം കടലില്‍ ബലിയിട്ട് തിരിച്ചെത്തുന്നവര്‍ക്ക് കുളിക്കാനുള്ള കുളവും ഷവര്‍ബാത്ത് ഉള്‍പ്പെടെയുള്ള സംവിധാനവുമുണ്ട്. രാവിലെ തിലഹവനം, പിതൃസായൂജ്യ പൂജ എന്നിവ നടത്താനുള്ള സൗകര്യം ഉണ്ടാകും.

 

ADVERTISEMENT
error: Content is protected !!