30 C
Kunnamkulam
Friday, September 25, 2026
Home Bureaus Chavakkad ഖരാന ത്രിദിന സംസ്‌കാരികോത്സവം ; സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു

ഖരാന ത്രിദിന സംസ്‌കാരികോത്സവം ; സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു

7

ചാവക്കാട് ഖരാന ത്രിദിന സംസ്‌കാരികോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ചാവക്കാട് ഹോട്ടല്‍ സമുദ്രയില്‍ നടന്നു. ഖരാന പ്രസിഡന്റ് കെ.എം.മോഹന്‍ദാസിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. നഗരസഭ ചെയര്‍മാന്‍ എ.എച്ച്. അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ഖരാന സെക്രട്ടറി ടി.സി.കോയ, വൈസ് പ്രസിഡന്റ് കെ.വി.രവീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ കബീര്‍, ട്രഷറര്‍ പി.കെ.അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു .ഒക്ടോബര്‍ 30,നവംബര്‍ 1,2 തീയതികളില്‍ ചാവക്കാട് കൂട്ടുങ്ങല്‍ ചത്വരാത്തില്‍ ആണ് സാംസ്‌കാരികോത്സവം നടക്കുന്നത്.

 

ADVERTISEMENT
error: Content is protected !!