30 C
Kunnamkulam
Friday, September 25, 2026
Home Bureaus Kechery ചിറ്റാട്ടുകരയുടെ കുഞ്ഞു ഗായിക നൈതല്‍ ഫ്‌ളവേഴ്‌സ് ടോപ് സിംഗങ്ങര്‍ സീസണ്‍7 വേദിയിലേക്ക്

ചിറ്റാട്ടുകരയുടെ കുഞ്ഞു ഗായിക നൈതല്‍ ഫ്‌ളവേഴ്‌സ് ടോപ് സിംഗങ്ങര്‍ സീസണ്‍7 വേദിയിലേക്ക്

3

ഫ്‌ളവേഴ്‌സ് ടിവിയുടെ ടോപ് സിംഗങ്ങറിന്റെ 7-ാം സീസണിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട നാടിന്റെ കുഞ്ഞു ഗായിക നൈതല്‍ ശ്രീനാഥിനെ പുരോഗമന കലാ സാഹിത്യ സംഘം ചിറ്റാട്ടുകര യൂണിറ്റ് അനുമോദിച്ചു. പാവറട്ടി പെമ്മാട്ട് വീട്ടില്‍ ശ്രീനാഥ് , രാഗി എന്നിവരുടെ മകളായ ഈ 4-ാം ക്ലാസ്സുകാരി ഗായകനായ അച്ചന്റെയും അദ്ധ്യാപികയായ അമ്മയുടെയും സ്വപ്നങ്ങളാണ് യാഥാര്‍ത്ഥ്യമാക്കിയത്. മുല്ലശ്ശേരി വിവേകാനന്ദ സ്‌കൂളിലാണ് നൈതല്‍ പഠിക്കുന്നത് ദീനദയാല്‍ ശ്രീനാഥാണ് സഹോദരന്‍. ചിറ്റാട്ടുകര തുപ്രാട്ട് വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.ജി സുബിദാസ് ഉപഹാരം നല്‍കി. ബി. ആര്‍ സന്തോഷ്, സി.ടി ജാന്‍സി, സി.ഡി ജോസ്, ആനി ജോസ്, സതി കൃഷ്ണന്‍, ലൈല വലിയകത്ത് , റക്‌സി രാജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!