30 C
Kunnamkulam
Friday, September 25, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

9

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ-ഹോമിയോ വകുപ്പുകളുടെ സഹകരണത്തോടെ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. പഴഞ്ഞി ചെറുതുരുത്തി ശ്രീനാരായണ ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു. ക്യാംപില്‍ വിദഗ്ധ ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യപരിശോധന, രോഗനിര്‍ണയം, ചികിത്സാ നിര്‍ദേശം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ശബ്ന കൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ എം പി രാജന്‍, കെ എം റസാഖ്, ഷൈലജ അരുണ്‍ ദാസ്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി കെ സദാനന്ദന്‍ മാസ്റ്റര്‍, പഞ്ചായത്തംഗങ്ങള്‍, ഡോക്ടര്‍ നിഖില്‍ ജോസ്, ബിന്ദു മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. അംഗനവാടി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പോഷകാഹാരങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഏറ്റവും മികച്ച പോഷകാഹാരം തയാറാക്കിയവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. ആരോഗ്യ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആശാപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!