പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന എന്‍എസ്എസ് ദിനാചരണം കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എം.അലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്, സ്ഥിരം സമിതിയധ്യക്ഷരായ കെ.എം.റസാക്ക് , എം.പി. രാജന്‍, ശൈലജ അരുണ്‍ദാസ് , ജനപ്രതിനിധികളായ ടി.എസ്. മണികണ്ഠന്‍, സന്തോഷ് കൊളത്തേരി ഷാജു , പി.പി.അഖില്‍, മോനിഷ രജീഷ് , അഞ്ചു സുധീഷ് , സ്വപ്ന പ്രിന്‍സ് , സന്ധ്യ ഷിബു ,കെ.എച്ച്. സിദ്ദീഖ് , എന്‍.എസ്.എസ്. മുന്‍ സംസ്ഥാന കോഡിനേറ്റര്‍ ഡോക്ടര്‍ രഞ്ജിത്ത് മാസ്റ്റര്‍ സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജനീര്‍ ലാല്‍ സ്വാഗതവും, ലിന്‍സ് നന്ദിയും പറഞ്ഞു.



