26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Velur ‘ആദരവ് 2025-26’ സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റി

‘ആദരവ് 2025-26’ സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റി

88

യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ”ആദരവ് 202526” സംഘടിപ്പിച്ചു. എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം പ്രസിഡന്റ് വിവേക് എം.ജി അധ്യക്ഷത വഹിച്ചു. വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ മുഖ്യാതിഥിയായി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം പാത്രമംഗലം മുഖ്യപ്രഭാഷണം നടത്തി.കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അക്ഷയ് വെള്ളറക്കാട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാര്‍, വാര്‍ഡ് മെമ്പര്‍മാരായ അന്‍സാര്‍, ഷീന, സാബു, ഷൈനി ഫ്രാന്‍സിസ്, പ്രിയ ടീച്ചര്‍, സഹകരണ ബാങ്ക് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!