26.7 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Perumpilavu കുറ്റിപ്പുറം–തൃശൂര്‍ പാതയില്‍ അപകടം പതിവാകുന്നു ; വേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

കുറ്റിപ്പുറം–തൃശൂര്‍ പാതയില്‍ അപകടം പതിവാകുന്നു ; വേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

77

കുറ്റിപ്പുറം തൃശൂര്‍ പാതയില്‍ നിരന്തമായി ഉണ്ടാകുന്ന വാഹനാപകടത്തിന് പരിഹാരമായി വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വികരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് കുന്നംകുളം നീയോജക മണ്ഡലം യോഗം അധികാരികളോട് അവശ്യപ്പെട്ടു.നിര്‍ത്തിവെച്ച പഞ്ചിങ്ങ് സ്റ്റേഷന്‍ പുന സ്ഥാപിക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ തമ്മിലുള്ള മത്സരയോട്ടം അവസാനിപ്പിക്കുക, നിലവില്‍ ഉള്ള സിഗ്‌നല്‍ കാര്യക്ഷമമാക്കുക, കല്ലുംപുറം സെന്റര്‍, അക്കികാവ് ജംഗ്ക്ഷന്‍, പാറേംമ്പാടം-പഴഞ്ഞി ജംഗ്ക്ഷന്‍ എന്നിവടങ്ങളില്‍ സിഗ്‌നല്‍ സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ല പ്രസിഡണ്ട് സി വി കുരിയാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. നീയോജക മണ്ഡലം പ്രസിഡണ്ട്:ജോണ്‍സന്‍ ചുങ്കത്ത് അദ്ധ്യക്ഷ വഹിച്ച യോഗത്തില്‍ കെ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് പുലിക്കോടന്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി: സി ടി പോള്‍, സംസ്ഥാന ഉനതാധികാരസമിതിയംഗം :ജോണ്‍സന്‍ കാഞ്ഞിരത്തിങ്കല്‍,ജില്ല ജനറല്‍ സെക്രട്ടറി ഇട്ട്യേച്ചന്‍ തരകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!