26.7 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Perumpilavu വികസന മുരടിപ്പിന് കൂട്ടുനില്‍ക്കുന്ന കടവല്ലൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി പ്രതിഷേധ ധര്‍ണ്ണ

വികസന മുരടിപ്പിന് കൂട്ടുനില്‍ക്കുന്ന കടവല്ലൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി പ്രതിഷേധ ധര്‍ണ്ണ

37

കടവല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി വികസന മുരടിപ്പിനും സാമ്പത്തിക തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നു എന്നാരോപിച്ചുകൊണ്ട് കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി. ദിവസങ്ങള്‍ക്കു മുന്‍പ് സിപിഎം ഭരിക്കുന്ന കടവല്ലൂര്‍ പഞ്ചായത്തിനുള്ളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്‍ വരെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന പണം ഉപയോഗിച്ച് തൊഴിലുറപ്പ് പോലത്തെ പദ്ധതികള്‍ പോലും വേണ്ട രീതിയില്‍ നടപ്പാക്കുന്നില്ല എന്ന് ബിജെപി ആരോപിച്ചു. എരുമപ്പെട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഭിലാഷ് കടങ്ങോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, മണ്ഡലം സെക്രട്ടറി സുധീഷ് പള്ളിക്കുളം, ബിജെപി കടവല്ലൂര്‍ പഞ്ചായത്ത് വെസ്റ്റ് മേഖല പ്രസിഡന്റ് പ്രതീഷ് കരിക്കാട്, ജനറല്‍ സെക്രട്ടറി വിശാഖ് കടവല്ലൂര്‍, വൈസ് പ്രസിഡന്റ് വേലായുധന്‍ സി എ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!