29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Guruvayur വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാന്‍ ലഹരിവിരുദ്ധ കാരവന്‍ പര്യടനം

വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാന്‍ ലഹരിവിരുദ്ധ കാരവന്‍ പര്യടനം

19

കിംസ് ആര്യഭട്ട കോളേജും ഗുരുവായൂര്‍ പോലീസും സംയുക്തമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പ്രത്യേകമായി സജ്ജമാക്കിയ ബോധവല്‍ക്കരണ കാരവന്‍ പരിസര പ്രദേശങ്ങളിലെ അഞ്ച് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പര്യടനം നടത്തി.വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കാരവന്‍ പര്യടനം ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഫ്‌ലാഷ് മോബും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരായ ശക്തമായ സന്ദേശം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കിംസ് ആര്യഭട്ട കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍. റാണിക്കുട്ടി, അക്കാദമിക് കോഡിനേറ്റര്‍ റോണി ഫ്രാന്‍സിസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!