നിയന്ത്രണംവിട്ട ബൈക്ക് വീട്ടുമതിലില്‍ ഇടിച്ചു; 3 പേര്‍ക്ക് പരിക്കേറ്റു

കൊങ്ങണൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് വീട്ടുമതിലില്‍ ഇടിച്ച് അപകടം. 3 പേര്‍ക്ക് പരിക്കേറ്റു. പോര്‍ക്കുളം കൊങ്ങണൂര്‍ സ്വദേശികളായ പ്രതീഷ് (17), ജ്യോതിഷ്് (18), പ്രജിത്ത് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാത്രി 8:40നു കൊങ്ങണൂര്‍ സി വി ശ്രീരാമന്‍ റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്നു പേരെയും ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂര്‍ മുളങ്കുന്നത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.