27.7 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Guruvayur 79 തവണ രക്തദാനം ; മേജര്‍ പി.ജെ. സ്‌റ്റൈജുവിന് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമവേദിയില്‍ ആദരം

79 തവണ രക്തദാനം ; മേജര്‍ പി.ജെ. സ്‌റ്റൈജുവിന് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമവേദിയില്‍ ആദരം

28

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ മേജര്‍ പി.ജെ സ്‌റ്റൈജുവിന് ആദരം.79 തവണ രക്തം ദാനം ചെയ്ത് മാതൃകയായതിനാണ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും 24 കേരള ബറ്റാലിയന്‍ അസോസിയേറ്റഡ് എന്‍സിസി ഓഫീസറുമായ മേജര്‍ പി.ജെ സ്‌റ്റൈജുവിനെ ആദരിച്ചത്.ഹൃദയത്തില്‍ ശ്രീകൃഷ്ണ എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിലാണ്, നിരന്തരമായി രക്തദാനം നടത്തുന്ന സ്‌റ്റൈജു മാസ്റ്റര്‍ക്ക് ആദരവ് നല്‍കിയത്. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണ കോളേജിലെ പുര്‍വ്വ വിദ്യാര്‍ത്ഥിയും കൈപ്പമംഗലം എംഎല്‍എയുമായ കെ കെ വത്സരാജ് നിര്‍വ്വഹിച്ചു
കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി. പി.സന്തോഷ് അധ്യക്ഷനായി.കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ടുമായ എം.പി. സജീപ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണുമായ ശിവന്‍ വാക,കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ പി എസ് വിജോയ്, ഹരീഷ് നാരായണന്‍, പുര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികളായ സുധിഷ്, പ്രജില്‍ അമന്‍, നിക്‌സണ്‍ ഗുരുവായൂര്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയ് എന്നിവര്‍ സംസാരിച്ചു.കെ.കെ.വത്സരാജ് എംഎല്‍എ . മേജര്‍ പി.ജെ . സ്‌റ്റൈജുവിന് മൊമ്മേന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
പി.ജെ. സ്‌റ്റൈജു മറുപടി പ്രസംഗം നടത്തി.

ADVERTISEMENT
error: Content is protected !!