27.7 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Chavakkad ശ്രീചിത്ര ആയുര്‍വേദ ഗ്രൂപ്പിന്റെ ‘ആയുഷ്യം 2026’ പദ്ധതിക്ക് തുടക്കം

ശ്രീചിത്ര ആയുര്‍വേദ ഗ്രൂപ്പിന്റെ ‘ആയുഷ്യം 2026’ പദ്ധതിക്ക് തുടക്കം

22

എന്‍ എ ബി എച്ച് അംഗീകൃത സ്ഥാപനമായ ചാവക്കാട് ശ്രീചിത്ര ആയുര്‍വേദ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും മാതൃത്വത്തിനുമുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ‘ആയുഷ്യം 2026′ എന്ന വര്‍ഷം നീളുന്ന പദ്ധതിക്ക് തുടക്കമായി.ഇതിന്റെ ഭാഗമായി ഓഗസ്റ്റ് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ, ശ്രീചിത്ര ആയുര്‍ യോഗ തീരം, ചാവക്കാട് വച്ച് പ്രീകണ്‍സെപ്ഷണല്‍ കെയര്‍ വിഷയത്തില്‍ ശാസ്ത്രീയ ഫോറവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു.
ആയുര്‍വേദം, ആധുനിക വൈദ്യശാസ്ത്രം, മനഃശാസ്ത്രം, ജ്യോതിഷം, മത-സാമൂഹിക കാഴ്ചപ്പാടുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളില്‍ ഡോ. വി. ആനന്ദ് മോഹന്‍, ഡോ. നീത സുരേന്ദ്രന്‍, മിസ്. കെ. രജിത, ശ്രീ. മോഹന്‍ കെ. വേദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.മതപരവും സാമൂഹികവുമായ ചട്ടക്കൂടുകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ സയ്യിദ് കമറുദ്ദീന്‍ ബാദുഷ തങ്ങള്‍, റവ. ഫാ. ബാബു അപ്പാടന്‍, സ്വാമി ദിവ്യാനന്ദ, ശ്രീ. കെ.സി. ശിവദാസ് എന്നിവര്‍ പങ്കെടുത്തു.ഇന്ന് തയ്യാറെടുക്കാം, ആരോഗ്യകരമായ നാളേക്കായി’ എന്ന സന്ദേശവുമായി ആരോഗ്യകരമായ കുടുംബജീവിതത്തിനും ഉത്തരവാദിത്വപൂര്‍ണ്ണമായ മാതാപിതൃത്വത്തിനും ആരോഗ്യകരമായ ഭാവിതലമുറയ്ക്കും അടിത്തറയൊരുക്കുകയാണ് ‘ആയുഷ്യം 2026’ ലക്ഷ്യമിടുന്നത്.

 

ADVERTISEMENT
error: Content is protected !!