26.3 C
Kunnamkulam
Thursday, August 13, 2026
Home CCTV Desk പ്രമുഖ ചരിത്രകാരനും ഭാഷാ ഗവേഷകനുമായ ഫാ. ഡോ. ജോസഫ് ചീരന്‍ (81) അന്തരിച്ചു

പ്രമുഖ ചരിത്രകാരനും ഭാഷാ ഗവേഷകനുമായ ഫാ. ഡോ. ജോസഫ് ചീരന്‍ (81) അന്തരിച്ചു

51

പ്രമുഖ ചരിത്രകാരനും ഭാഷാ ഗവേഷകനുമായ ഫാ. ഡോ. ജോസഫ് ചീരന്‍ (81) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആണ് മാതൃഇടവക. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ മലയാളം പ്രൊഫസറും ഭാഷാ ഗവേഷകനും പ്രശസ്ത സഭാ ചരിത്രകാരനുമാണ്.
വൈദികഗുരു യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദികസ്ഥാനങ്ങള്‍ സ്വീകരിച്ചു. 1972 മുതല്‍ കൊച്ചി ഭദ്രാസനത്തിലും 1985 മുതല്‍ കുന്നംകുളം ഭദ്രാസനത്തിലും 2004 മുതല്‍ തൃശൂര്‍ ഭദ്രാസനത്തിലും 2007 മുതല്‍ അങ്കമാലി ഭദ്രാസനത്തിലെ വിവിധ ഇടവകകളിലും സേവനം ചെയ്തു. യൂഹാനോന്‍ മാര്‍ സേവേറിയോസ് ഫൗണ്ടേഷന്‍, മാര്‍ ദീവന്നാസ്യോസ് പഠനകേന്ദ്രം, കുന്നംകുളം ക്രിസ്ത്യന്‍ സ്റ്റഡി സെന്റര്‍, എറണാകുളം ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ എന്നിവയുടെ സ്ഥാപക ചെയര്‍മാന്‍. സീയോന്‍ സന്ദേശം, ഇടവകപത്രിക എന്നീ സഭാപ്രസിദ്ധീകരണങ്ങളുടെ സ്ഥാപക ചീഫ് എഡിറ്റര്‍. അറുപതോളം ഗ്രന്ഥങ്ങളും ഇരുന്നൂറ്റിഅമ്പതിലേറെ ഗവേഷണലേഖനങ്ങളും പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ റിസര്‍ച്ച് ഗൈഡ് ആയി പ്രവര്‍ത്തിച്ചു. പൗരസ്ത്യ – പാശ്ചാത്യ സുറിയാനിയിലും കര്‍സോനിയിലും വട്ടെഴുത്തിലും എഴുതിയ ഒട്ടധികം സഭാചരിത്രരേഖകള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് കെ.വി.ഏലിയാമ്മ കൊച്ചമ്മയാണ് ഭാര്യ. പ്രസാദ് ചീരന്‍, മേഴ്‌സി ജോര്‍ജ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!