28.9 C
Kunnamkulam
Thursday, August 13, 2026
Home Bureaus Kunnamkulam കുന്നംകുളത്തിന്റെ പൈതൃകം തേടി ‘ഹെറിറ്റേജ് റൈഡ്’ യാത്രക്ക് തുടക്കം

കുന്നംകുളത്തിന്റെ പൈതൃകം തേടി ‘ഹെറിറ്റേജ് റൈഡ്’ യാത്രക്ക് തുടക്കം

28

കുന്നംകുളം ഹിസ്റ്ററി ഫോറത്തിന്റെ നേതൃത്വത്തില്‍ കുന്നംകുളത്തെ ചരിത്ര-പൈതൃക സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്ന ‘വേരുകള്‍ തേടി’ എന്ന പ്രോജെക്ടിന്റെ ഭാഗമായുള്ള ‘ഹെറിറ്റേജ് റൈഡ്’ യാത്ര കുന്നംകുളം നഗരസഭ ഉപാധ്യക്ഷന്‍ പി ജി ജയപ്രകാശ് ഫ്‌ലാഗ് ഓഫ് ചെയ്തു. ചരിത്രന്വേഷണ യാത്രകളുടെ പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം യാത്രകള്‍ അനിവാര്യമാണെന്നും ഹിസ്റ്ററി ഫോറത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ പൂര്‍ണപിന്തുണ ഉണ്ടാകുമെന്നും പി ജി ജയപ്രകാശ് അറിയിച്ചു. വേദക്കാട് നടന്ന ചര്‍ച്ചയില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി രഘുനാഥ് പങ്കെടുത്തുബ്ലോക്ക് പഞ്ചായത്തിലെ ചരിത്ര സ്മാരകങ്ങള്‍ അനുയോജ്യമായ വിധം സംരക്ഷിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഥ് അറിയിച്ചു കുന്നംകുളം -ദി ലാന്‍ഡ് ഓഫ് ഒറിജിനല്‍സ് എന്ന ആശയപ്രചാരാണാര്‍ത്ഥം നടക്കുന്ന യാത്രയില്‍ തൃശ്ശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുമായി 25 പേര്‍ പങ്കെടുത്തു. പൈതൃക യാത്ര സംഘത്തില്‍ ചരിത്രകാരന്മാരായ ഡോ. രാജന്‍ ചുങ്കത്ത്, രാജിവ് പള്ളിക്കോണം, ജോബ് വര്‍ഗീസ്, ഗീവര്‍ഗീസ് കുന്നംകുളം എന്നിവരും പങ്കാളികളായി. ലോക പ്രശസ്തമായ കേരള കലാമണ്ഡലം ആദ്യം രൂപംകൊണ്ട മണക്കുളം, കക്കാട് മണപ്പാട്,കക്കാട് വാദ്യകല ക്ഷേത്രം, പ്രാചീന സ്മാരകങ്ങളായ കക്കാട്, വേദക്കാട് മുനിയറകള്‍ , പതിനെട്ടര കവി പയ്യൂര്‍ പട്ടേരിമാരുടെ പോര്‍ക്കളത്തെ ചരിത്ര ശേഷിപ്പുകള്‍, ചൊവ്വന്നൂര്‍ തന്ത്ര വിദ്യാപീഠം, തുടങ്ങിയവയുടെ ചരിത്രത്തിലൂടെയും കലശമലയിലെ യുനെസ്‌കോ പട്ടികയിലുള്ള ചോലവനം, നരിമട എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. ചരിത്ര ഇടങ്ങളിലേക്കുള്ള പൈതൃക യാത്രകള്‍ ഇനിയും തുടരുമെന്ന് ഹിസ്റ്ററി ഫോറം പ്രസിഡണ്ട് കിഷോര്‍ ലാല്‍ , സെക്രട്ടറി ഷീബ ടീച്ചര്‍, ട്രഷറര്‍ പ്രഷോഭ് മാഷ് എന്നിവര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!