25.7 C
Kunnamkulam
Sunday, September 27, 2026
Home Bureaus Perumpilavu എടപ്പാളില്‍ സ്വകാര്യ ബസ് ഇടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു

എടപ്പാളില്‍ സ്വകാര്യ ബസ് ഇടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു

168

എടപ്പാളില്‍ സ്വകാര്യ ബസ് ഇടിച്ച് റോഡ് മുറിച്ചുകടന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചതിനെ തുടര്‍ന്ന് മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ തൃശൂര്‍ റോഡിലെ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. കോഴിക്കോടു നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഹണ്ടര്‍ ബസാണ് അപകടമുണ്ടാക്കിയത്.പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു. മരിച്ചവരെയും പരിക്കേറ്റയാളെയും തിരിച്ചറിഞ്ഞിട്ടില്ല. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!