25.2 C
Kunnamkulam
Friday, November 27, 2026
Home Bureaus Perumpilavu തൃത്താല ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നേട്ടവുമായി എസ്.ബി.എസ്. തണ്ണീര്‍ക്കോട്

തൃത്താല ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നേട്ടവുമായി എസ്.ബി.എസ്. തണ്ണീര്‍ക്കോട്

1

തൃത്താല ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് തണ്ണീര്‍ക്കോട് സീനിയര്‍ ബേസിക് സ്‌കൂള്‍ . കലോത്സവത്തില്‍ മത്സരിച്ച വിഭാഗങ്ങളില്‍ അഞ്ച് കിരീടങ്ങളാണ് സ്‌കൂള്‍ സ്വന്തമാക്കിയത്.ആനക്കരയില്‍ നടന്ന കലോത്സവ വേദിയില്‍ നിന്ന് എല്‍.പി ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ഉറുദു വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സ്‌കൂള്‍ കരസ്ഥമാക്കി. ഇതിനു പുറമെ യു.പി അറബിക് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, എല്‍.പി അറബിക്, പ്രീ-പ്രൈമറി എന്നീ വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനവും നേടി സ്‌കൂള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.ചരിത്ര വിജയം ആഘോഷിക്കാന്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ തണ്ണീര്‍ക്കോട് നഗരത്തിലൂടെ വിജയാഘോഷ യാത്ര നടത്തി. കിരീടങ്ങളുമായി അധ്യാപകരും വിദ്യാര്‍ത്ഥികളും പി.ടി.എ ഭാരവാഹികളും അണിനിരന്ന ഘോഷയാത്ര നാടിന് ആവേശമായി.

ADVERTISEMENT
error: Content is protected !!