ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികാസത്തിനായി പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ ഓഫ് സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ അത്യാധുനിക ഒക്യുപേഷണല്‍ തെറാപ്പി സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. പുതുതായി സജ്ജീകരിച്ച സംവിധാനത്തിന്റെ ഉദ്ഘാടനം അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഏറെ സഹായകരമാകുന്ന ആധുനിക ഉപകരണങ്ങളോടെയാണ് തെറാപ്പി യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഈ സേവനം പൂര്‍ണ്ണമായും സൗജന്യമായാണ് ലഭ്യമാക്കുന്നത്. ഇതോടൊപ്പം എല്ലാ സൗകര്യങ്ങളോടും കൂടിയ ഫിസിയോതെറാപ്പി യൂണിറ്റിന്റെ നവീകരണവും, സെന്‍സറി റൂമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ചടങ്ങില്‍ അന്‍സാര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ്, വാല്യൂ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഇ.എം. മുഹമ്മദ് അമീന്‍, അന്‍സാര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.കെ. ഫൗസിയ, അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായ നൂര്‍ മുഹമ്മദ് കമാലുദ്ദീന്‍, കെ കെ ഷാനവാസ് എന്നിവര്‍ സംസാരിച്ചു.
Home Bureaus Perumpilavu പെരുമ്പിലാവ് അൻസാർ സ്പെഷ്യൽ സ്കൂളിൽ ഒക്യുപേഷണൽ തെറാപ്പി സെന്റർ പ്രവർത്തനമാരംഭിച്ചു



