അരിയന്നൂരിലെ എ.ആര്‍.ഡി 99-ാം നമ്പര്‍ റേഷന്‍ ഷോപ്പില്‍, കെ. സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ടാണശ്ശേരി പഞ്ചായത്തില്‍ അരിയന്നൂരിലെ എ.ആര്‍.ഡി 99-ാം നമ്പര്‍ റേഷന്‍ ഷോപ്പില്‍, കെ. സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ കെ-സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ശാരി ശിവന്‍ ആദ്യ വില്‍പന നിര്‍വ്വഹിച്ചു.