കേച്ചേരി തലക്കോട്ടുകരയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൂണ്ടല്‍ സ്വദേശിനിയും കൊണ്ടുകുളം വീട്ടില്‍ ഫ്രാന്‍സിസിന്റെ മകളുമായ ജോളിയെയാണ്, തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കുന്നംകുളം അഗ്‌നിരക്ഷാസേന അംഗങ്ങള്‍ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.



