30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery ഭക്തിനിര്‍ഭരമായി പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ദേവാലയത്തിലെ സംയുക്ത തിരുനാള്‍

ഭക്തിനിര്‍ഭരമായി പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ദേവാലയത്തിലെ സംയുക്ത തിരുനാള്‍

0

പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ഭക്തിനിര്‍ഭരം. ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ ഗീവര്‍ഗിസിന്റെയും സംയുക്ത തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആലോഷിച്ചത്.ശനിയാഴ്ച്ച രാവിലെ ഇടവക വികാരി ഫാ. ആന്റോ ഒല്ലൂക്കാരന്‍ കാര്‍മ്മികനായി നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം വിശുദ്ധരുടെ രൂപം എഴുന്നള്ളിച്ചു. വൈകുന്നേരം 6.30 ന് പുതുശ്ശേരി കപ്പേളയില്‍ നിന്ന് വാദ്യമേളത്തിന്റെയും തേരുകളുടെയും അകമ്പടിയോടെ മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ച്, ദേവാലയത്തിലേക്ക് എത്തിച്ചു. രാത്രി പത്തോടെ കുടുംബ യൂണിറ്റുകളില്‍ നിന്നുള്ള എഴുന്നെള്ളിപ്പുകള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലെത്തി സമാപിച്ചു. തിരുനാള്‍ ദിനമായ ഞായറാഴ്ച്ച രാവിലെ 6:30 ന് ദിവ്യബലിയും 10 മണിയ്ക്ക് ആഘോഷമായ പാട്ട് കുര്‍ബ്ബാനയും നടന്നു. ഫാ. ഷിന്റോ തോമ്പിയില്‍ മുഖ്യകാര്‍മ്മികനായി. ഫാ. ജോഷി പാലിയേക്കര തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് വിശുദ്ധരുടെ രൂപങ്ങള്‍ വഹിച്ചു കൊണ്ട് ബാന്റ് വാദ്യത്തിന്റെയും വര്‍ണ്ണക്കുടകളുടെയും അകമ്പടിയോടെ ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണമുണ്ടായി. സ്‌നേഹവിരുന്നോടെ തിരുന്നാള്‍ ആഘോഷത്തിന് സമാപനമായി. കൊടിയേറ്റം മുതല്‍ തിരുനാള്‍ ദിനം വരെ എല്ലാ ദിവസവും രാവിലെ 6:20ന് നവനാള്‍ കുര്‍ബാനകള്‍ ഉണ്ടായരുന്നു. ഇടവക വികാരി ഫാ. ആന്റോ ഒല്ലൂക്കാരന്‍ കൈക്കാരന്മാരായ സാബു തെക്കേക്കര, തോമസ് എടക്കളത്തൂര്‍, ബിജു അന്തിക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഫ്രങ്കോ തെക്കേക്കര എന്നിവര്‍ തിരുന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.

 

 

 

 

 

ADVERTISEMENT
error: Content is protected !!