കഴിഞ്ഞ ദിവസം മോഷണം നടന്ന തെക്കേപ്പുറം മക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിലും വാഴപ്പിള്ളി കുടുംബ ക്ഷേത്രത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.ടി അജയമോഹന് കെ.പി.സി.സി അംഗം ജോസഫ് ചാലിശ്ശേരി നഗരസഭ കൗണ്‍സിലര്‍ ലെബീബ് ഹസ്സന് എന്നിവര്‍ ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ രവി കര്ണ്ണന്കോട്ട്, കൃഷ്ണകുമാര്‍ വാഴപ്പിള്ളി ക്ഷേത്രം ഊരാളന്‍ സുരേഷ് വടക്കത്ത് എന്നിവരില്‍ നിന്ന് വിശദമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ ഫോണില്‍ ബന്ധപ്പെടുകയും അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനും ആവശ്യപ്പെട്ടു.



