കക്കാട് മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കും ഗണേശ സംഗീതോത്സവത്തിനും ഇന്ന് വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കമായി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെയാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9 ന് കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗണേശ സംഗീതോത്സവത്തിന് ഔപചാരികമായി തുടക്കം കുറിച്ചു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തില്‍ 300-ല്‍ പരം സംഗീതാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. സോപാനസംഗീത രത്‌നം അമ്പലപ്പുഴ വിജയകുമാര്‍, ഗുരുവായൂര്‍ ജ്യോതിര്‍ദാസ്, ഡോ. ശ്രീദേവി അങ്ങാടിപ്പുറം, ജഗദീഷ് പയ്യന്നൂര്‍ തുടങ്ങിയ പ്രമുഖരും വിവിധ ഉപകരണ സംഗീത കലാകാരന്മാരും പരിപാടിയില്‍ സംഗീതാര്‍ച്ചന നടത്തും.തിങ്കളാഴ്ച വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വിശേഷാല്‍ മംഗല്ല്യപൂജയും പതിനായിരത്തോളം അപ്പം, അട, മോദകം എന്നിവയുടെ നിവേദ്യവും ഉണ്ടായിരിക്കും. രണ്ടു ദിവസങ്ങളിലും ഭക്തജനങ്ങള്‍ക്കായി പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം പ്രസിഡന്റ് കെ.കെ. സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ഒ.എ. പരമേശ്വരന്‍, രാജീവ് തറയില്‍, കെ.കെ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ ഏകോപിപ്പിക്കുന്നത്.



