31 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ചാട്ടുകുളം സെന്റ് മേരീസ് കുരിശ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു

ചാട്ടുകുളം സെന്റ് മേരീസ് കുരിശ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു

21

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന് കീഴിലുള്ള ചാട്ടുകുളം സെന്റ് മേരീസ് കുരിശ് പള്ളിയുടെ പെരുന്നാള്‍ ആഘോഷിച്ചു. വെള്ളി, ശനി ദിവസങ്ങളിലായിരുന്നു പെരുന്നാളാഘോഷം. വെള്ളിയാഴ്ച വൈകീട്ട് 7ന് സന്ധ്യാനമസ്‌കാരം, തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം എന്നിവ നടന്നു. ശനിയാഴ്ച രാവിലെ 7ന് പ്രഭാത നമസ്‌കാരം , വിശുദ്ധ കുര്‍ബ്ബാന, ധൂപപ്രാര്‍ത്ഥന എന്നിവ നടന്നു. ഫാ.ഇയ്യോബ് ഒ.ഐ.സി. കാര്‍മ്മീകത്വം വഹിച്ചു.നേര്‍ച്ച സദ്യയോടെയാണ് പെരുന്നാളാഘോഷത്തിന് സമാപനമായത്. വികാരി ഫാ.ടി.സി.ജേക്കബ്ബ്, സഹവികാരി ഫാ.കുരിയാക്കോസ് ജോണ്‍സണ്‍, കൈസ്ഥാനി റെജി സി.ഐ., സെക്രട്ടറി സി.സി.ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!